20 November Wednesday

ഉപതെരഞ്ഞെടുപ്പിൽ മതപരമായ ധ്രുവീകരണത്തിന്‌ യുഡിഎഫ്‌ ശ്രമം; അഞ്ചിടത്തും പാലാ വിജയം ആവർത്തിക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

തിരുവനന്തപുരം> ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രർവത്തനങ്ങൾക്കെതിരെ ഒന്നും പറയാനില്ലാത്തതിനാൽ മതപരമായ ധ്രുവീകരണത്തിനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത ഭൂരിഭാഗവും നടപ്പിലാക്കിയ സർക്കാരാണ്‌ അധികാരത്തിലുള്ളത്‌. പറയുന്നത്‌ നടപ്പാക്കുന്ന സർക്കാണ്‌ എൽഡിഎഫിന്റെത്‌.മറ്റുള്ളവ പൂർത്തിയാക്കാനുള്ള ശ്രമത്തിലുമാണ്‌. ഈ സാഹചര്യത്തിൽ മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട്‌ നേടാനാണ്‌ യുഡിഎഫ്‌ ശ്രമം.വട്ടിയൂർ ക്കാവിൽ ജാതി പറഞ്ഞാണ്‌ യുഡിഎഫ്‌ സ്‌ഥാനാർത്ഥിക്കായി വോട്ട്‌ പിടിക്കുന്നത്‌. എൻഎസ്‌എസ്‌ വട്ടിയൂർകാവിൽ ജാതി വികാരം ഇളക്കിവിടുകയാണ്‌.

 തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ യുഡിഎഫ്‌ സർക്കാരുകളേയും കേന്ദ്രസർക്കാരിനേയും വിലയിരുത്തണമെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ആത്‌മവിശ്വാസത്തോടെയാണ്‌  നേരിടുന്നത്‌. അഞ്ചിടത്തും പാല തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

എൻഎസ്‌എസ്‌ രാഷ്‌ട്രീയ നിലപാടുമായി മുന്നോട്ടുപോകകയാണെങ്കിൽ അക്കാര്യം തുറന്നു പറയണം. അങ്ങിനെയെങ്കിൽ മുൻ കാലത്തെപോലെ രാഷ്‌ട്രീയ പാർടി രൂപീകരിക്കാൻ തയ്യാറാകണം. എൻഎസ്‌എസ്‌ രൂപീകരിച്ച മന്നത്ത്‌ പത്‌മനാഭൻ രാഷ്‌ട്രീയ പാർടി ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന്‌ ശേഷമാണ്‌ എൻഡിപി എന്ന പേരിൽ രാഷ്‌ട്രീയ പാർടി രൂപീകരിച്ചതും തെരെ്ഞ്ഞടുപ്പിലടക്കം മത്സരിച്ചതും മന്ത്രിമാരായിട്ടുള്ളതും. ഇനിയും രാഷ്‌ട്രീയ പാർടി രൂപീകരിച്ച്‌  ഇടപെടാം.

നിലവിൽ എല്ലാ പാർടിക്കാരും അടങ്ങുന്ന സംഘടനയാണ്‌ എൻഎസ്‌എസ്‌. അവിടെ  മുൻ കോൺഗ്രസ്‌ പ്രവർത്തകനായ സുകുമാരൻ നായർ പ്രത്യേക രാ്‌ഷട്രീയ താൽപര്യം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. സമുദായാംഗങ്ങളുടെ ആഗ്രഹമനുസരിച്ചല്ല സംഘടന പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top