Deshabhimani

ഉപതെരഞ്ഞെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തിൽ നാളെ അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 06:35 PM | 0 min read

പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാൽ നാളെ (നവംബർ 20) പാലക്കാട് നിയോജക മണ്ഡല പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.എസ് ചിത്ര അറിയിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമാണ്.

അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടർമാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2445 കന്നിവോട്ടർമാരും 229 പേർ പ്രവാസി വോട്ടർമാരുമാണ്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലർച്ചെ  5.30 ന് മോക് പോൾ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയായി.



deshabhimani section

Related News

0 comments
Sort by

Home