06 July Wednesday

42 വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച

സ്വന്തം ലേഖകൻUpdated: Monday May 16, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാൻ  പറഞ്ഞു.

രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ പോളിങ്. 12 ജില്ലയിലായി രണ്ട്‌ കോർപറേഷൻ, ഏഴ്‌ മുനിസിപ്പാലിറ്റി, രണ്ട്‌  ബ്ലോക്ക്‌ പഞ്ചായത്ത്‌, 31  പഞ്ചായത്ത്‌ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്‌. 182 സ്ഥാനാർഥികളാണ്‌ ജനവിധി തേടുന്നത്‌. ഇതിൽ 79 പേർ സ്‌ത്രീകളാണ്‌. ആകെ 77,634 വോട്ടർമാരാണുള്ളത്‌.   94 പോളിങ്‌ ബൂത്ത്‌ സജ്ജീകരിച്ചിട്ടുണ്ട്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണൽ 18ന്‌ രാവിലെ 10ന്‌ ആരംഭിക്കും. ഫലം കമീഷന്റെ lsgelection.kerala.gov.in ൽ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top