20 September Friday

സ്വകാര്യ ബസിൽനിന്ന്‌ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിട്ട രോഗി മരിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കൊച്ചി > ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയിൽ ഇറക്കിവിട്ട വൃദ്ധൻ മരിച്ചതായി പരാതി. മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ (68) ആണ് മരിച്ചത്. ജീവനക്കാർ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണ്‌ ആരോപണം.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ  വലിച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ബസിലുണ്ടായിരുന്നവർ പറയുന്നത്‌. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സേവ്യര്‍ അവിടെ വച്ചാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം.

സംഭവത്ത തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top