12 December Thursday

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക്‌ അലക്ഷ്യമായി ഓടിച്ചുകയറ്റിയ ബസ്‌ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കോഴിക്കോട് > മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക്‌ ഒടിച്ചു കയറ്റിയ ബസ്‌ പൊലീസ്‌ കസ്റ്റഡിയിൽ. കോഴിക്കോട്‌ കോട്ടൂളിയിൽ ബസ്‌ അലക്ഷ്യമായി ബസ്‌ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക്‌ ഓടിച്ച്‌ കയറ്റുകയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

മുഖ്യമന്ത്രി ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ്‌ മടങ്ങവേ ആയിരുന്നു സംഭവം.  സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്‌ വാഹനവ്യൂഹത്തെ ശ്രദ്ധിക്കാതെ മുന്നോട്ട്‌ എടുക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന്‌ ബസ്‌ ഡ്രൈവർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top