28 September Monday

നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

തിരുവനന്തപുരം> ഈ മാസം 22 മുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന വേണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
 
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കണ്‍വെന്‍ഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്.






 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top