10 August Monday

അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ 4 മരണം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019

അങ്കമാലി >  അങ്കമാലിയിൽ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന്‌ സ്‌ത്രീകളും ഡ്രൈവറുമാണ്‌ മരിച്ചത്‌.  മാമ്പ്ര കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി(65), അങ്കമാലി കല്ലുപാലം പാറയ്‌ക്ക പരേതനായ ജോർജിന്റെ ഭാര്യ മേരി(58),മൂക്കന്നൂർ കൈപ്രമ്പാട്ടിൽ റോസി തോമസ്‌(50), ഓട്ടോ ഡ്രൈവർ മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ജോസഫ്‌(58) എന്നിവരാണ്‌ മരിച്ചത്‌. ഇവർ അങ്കമാലി ബസലിക്ക പള്ളിയിൽ പോയി മടങ്ങുമ്പോൾ അങ്കമാലി‐കാലടി‐പെരുമ്പാവൂർ റൂട്ടിലോടുന്ന ഏയ്‌ഞ്ചൽ എന്ന സ്വകാര്യബസ്‌ ഇടിക്കുകയായിരുന്നു.

 രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിലേക്ക്‌ മാറ്റി. പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം മൃതദേഹം സംസ്‌കരിക്കും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top