19 October Saturday

വയനാട്ടിൽ ടൂറിസ്‌റ്റ്‌ ബസ്‌ മറിഞ്ഞ്‌ 19 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കൽപറ്റ> വയനാട്ടിൽ സ്വകാര്യ ടൂറിസ്‌റ്റ്‌ ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ വൺ ട്രാവൽസാണ് അപകടത്തിൽ പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കൽപറ്റ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top