Deshabhimani

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; അപകടത്തില്‍ പെട്ടത് കര്‍ണാടക സ്വദേശികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 08:30 AM | 0 min read

കണ്ണൂര്‍> കണ്ണൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടുമറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.  ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കണ്ണൂര്‍ പിലാത്തറ ചെറുതാഴത്താണ് അപകടം.

ആറുപേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഒരാള്‍ക്കാണ് സാരമായി പരിക്കേറ്റത്. വണ്ടിയില്‍ 23 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും  ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

ചെറുതാഴം അമ്പലം കവലയിലാണ് മിനി ബസ് പോസ്റ്റിലിടിക്കുകയും പിന്നീട് താഴേയ്ക്ക് മറിയുകയുമാണുണ്ടായത് .വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഡൈവര്‍ക്കൊഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല . പരിക്കേറ്റ എല്ലാവരേയുപം ഉടനടി ആശുപത്രിയിലേക്ക് മാറ്റാനായിട്ടുണ്ട്‌
 



deshabhimani section

Related News

0 comments
Sort by

Home