06 December Tuesday

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 12, 2022

അപകടത്തിൽപെട്ട ബസ്

ഇടുക്കി> ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.  അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവിൽ  മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

മറ്റ് വാഹനങ്ങള്‍ക്ക് വഴി കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.  ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നേര്യമംഗലം, കോതമംഗലം ആശുപത്രികളിലേക്ക് മാറ്റി. ബസില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്. ബസില്‍ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top