10 September Tuesday

കോട്ടയത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം; മുപ്പത് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കോട്ടയം > കോട്ടയം വെട്ടിക്കാട്ടുമുക്കിൽ  സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. മുപ്പത് പേർക്ക് പരിക്കേറ്റു. എറണാകുളം - പാല റൂട്ടിലോടുന്ന ആവേമരിയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് 7.15ഓടെയാണ് അപകടം നടന്നത്. ബസിന്റെ അമിത വേ​ഗമാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവരെ തലയോലപ്പറമ്പിലെയും വൈക്കത്തെയും ആശുപത്രികളിലായി പ്രവേശിപ്പിച്ചു.  കോട്ടയം - എറണാകുളം പാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top