16 January Saturday

ബുറേവി ക്ഷയിച്ചു; സംസ്ഥാനത്ത്‌ ശക്തമായ മഴ

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്‌ ന്യൂനമർദമായി. കഴിഞ്ഞ ദിവസം തീവ്ര ന്യൂനമർദമായ ബുറേവി ശനിയാഴ്‌ച ഉച്ചയോടെ ശക്തികുറഞ്ഞ്‌ ന്യൂനമർദമായി. ഇത്‌ മന്നാർ കടലിടുക്കിൽ തുടരുകയാണ്‌.

സംസ്ഥാനത്ത്‌ പലയിടത്തും ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

കേരള തീരത്തുനിന്നു കടലിൽ പോകുന്നതിനുള്ള നിരോധനം തുടരും. കേരളത്തിന്റെ തെക്കൻ തീരപ്രദേശത്ത്‌ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിന്‌ സാധ്യതയുണ്ട്‌.

ഞായറാഴ്‌ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്‌ന്ന പ്രദേശം, നദീതീരം, ഉരുൾപൊട്ടൽ-–- മണ്ണിടിച്ചിൽ സാധ്യതാ പ്രദേശം എന്നിവിടങ്ങളിൽ ജാഗ്രത തുടരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top