25 August Sunday

മുംബൈയിൽ കെട്ടിടം തകർന്ന്‌ രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

മുംബൈ> മുംബൈയിൽ നാലു നില കെട്ടിടം തകർന്ന്‌ 2 പേർ മരിച്ചു. മുപ്പതിലേറെ പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങികിടപ്പുണ്ട്‌. ഡോങ്‌ഗ്രീ ഭാഗത്താണ് കെട്ടിടം തകർന്നത്‌. നൂറിലേറെ വർഷംപഴക്കമുള്ള
കെട്ടിടമാണ് തകർന്നത്. ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരുന്നു.

കനത്ത മഴയെ തുടർന്ന്കഴിഞ്ഞയാഴ്ച ഇവിടെ വെള്ളം കയറിയിരുന്നു. ഈ പ്രദേശത്ത്‌ ഇടുങ്ങിയ വഴി ആയതിനാൽ അപകടമുണ്ടായപ്പോൾ  ആംബുലൻസിനും മറ്റു രക്ഷാ വാഹനങ്ങൾക്കും എത്താനായില്ല കല്ലും കോൺക്രീറ്റ് മറ്റും ചുമന്നു മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത് എൺപതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്


പ്രധാന വാർത്തകൾ
 Top