13 December Friday

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി പത്തോളം പോത്തുകള്‍ ചത്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

തിരുവനന്തപുരം> വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ്  നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന എക്സ്പ്രസ്  ട്രെയിനിടിച്ചാണ് അപകടമുണ്ടായത്‌. പോത്തുകളെല്ലാം ചത്തു.

പൗണ്ട്കടവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നു. തിരുവനന്തപുരം- കൊല്ലം പാതയില്‍ റെയില്‍ഗതാഗതം ഏതാനും സമയത്തേയ്ക്ക് തടസപ്പെട്ടു

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top