06 October Sunday

സുഹൃത്തിനൊപ്പം സിനിമയ്‌ക്ക് പോയ സഹോദരിയെ യുവാവ്‌ വെട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

എലപ്പുള്ളി
സുഹൃത്തിനൊപ്പം സിനിമയ്‌ക്ക്‌ പോയെന്ന് ആരോപിച്ച് 19 വയസ്സുകാരിയായ സഹോദരിയെ യുവാവ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷ്‌കുമാറിന്റെ മകൾ ആര്യക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

 ഉറങ്ങിക്കിടക്കുമ്പോഴാണ്‌ സൂരജ്‌ സഹോദരിയെ കൊടുവാൾകൊണ്ട്‌ വെട്ടിയത്‌. ഫാഷൻ ഡിസൈനിങ്‌ വിദ്യാർഥിനിയാണ്‌ ആര്യ. തലയിലും കൈകാലുകളിലും പരിക്കേറ്റ ആര്യ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top