21 October Thursday

ശസ്‌ത്രക്രിയക്ക്‌ കൈക്കൂലി: ഡോക്‌ടർക്ക്‌ സസ്‌പെൻഷൻ

സ്വന്തം ലേഖകൻUpdated: Tuesday Sep 21, 2021

കോഴിക്കോട് > രോഗിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയ പരാതിയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തു‌. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ സസ്‌പെൻഡ് ചെയ്‌തത്. യുവതിയായ രോഗിയുടെ ഗർഭപാത്രം നീക്കുന്ന ശസ്‌ത്രക്രിയ നടത്തിയശേഷം ഭർത്താവിനെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങിയതായി മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാറിന് പരാതി ലഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതി പ്രിൻസിപ്പലിന് കൈമാറി. പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ നിയോഗിച്ച ഐഎംസിഎച്ച്‌ സൂപ്രണ്ട് ഡോ. സി ശ്രീകുമാർ, സൈക്യാട്രി വിഭാഗം മേധാവി ഡോ. പ്രഭാവതി, പിഎംആർ വിഭാഗം മേധാവി ഡോ. ശ്രീദേവി മേനോൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഡിഎംഇ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ പരാതി പിൻവലിക്കണമെന്ന് അഭ്യർഥിച്ച് ഡോക്‌ടർ യുവതിയുടെ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിങ്‌ സഹിതമാണ് ഡിഎംഇക്ക് റിപ്പോർട്ട് നൽകിയത്. കൈക്കൂലി വാങ്ങിയ കാര്യം പുറത്തായതോടെ ഡോക്‌ട‌ർ പണം തിരിച്ചു നൽകിയതായി പറയുന്നു. നെല്ലിക്കോട് സ്വദേശി വിനീതദാസനാണ് പരാതിക്കാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top