20 March Wednesday

ബ്രഹ്മപുരം മാലിന്യപ്ലാന്റ‌് തീപിടിത്തം; കൊച്ചിയിൽ പുകശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

കൊച്ചി> കൊച്ചിയിൽ മാലിന്യ പ്ലാന്റിന് തീപിടിച്ചത് മൂലമുണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലാകളക്ടർ ബ്രഹ്മപുരം പ്ലാന്റിൽ പരിശോധന നടത്തി. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണ്.പുക ശല്യം രൂക്ഷമായിട്ടും പരിഹാരമാർഗങ്ങളൊന്നും അവലംബിക്കാതെ ഉത്തരവാദിത്വത്തിൽനിന്ന‌് കൊച്ചി നഗരസഭാ മാറിനിൽക്കുന്നത‌് പ്രതിഷേധത്തിന‌് ഇടയാക്കിയിട്ടുണ്ട‌്.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക രാത്രി വൈകിയും രൂക്ഷമായതോടെ തൃപ്പുണ്ണിത്തറ ഇരുമ്പനം പ്രദേശവാസികൾ അർദ്ധരാത്രിയിൽ റോഡ് ഉപരോധിച്ചിരുന്നു. സമരക്കാർ  മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

 


പ്രധാന വാർത്തകൾ
 Top