25 June Tuesday

ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു പൊട്ടിതെറിച്ച് അയല്‍വാസികളായ 2 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

കൊടുവള്ളി> ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു പൊട്ടി തെറിച്ച് അയല്‍വാസികളായ രണ്ട‌് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10), കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ അയല്‍വാസിയും മുൻ ബിജെപി കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റുമായ പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരുക്ക്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.


പ്രധാന വാർത്തകൾ
 Top