27 May Monday

വയനാട് വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

ബത്തേരി> വയനാട് നായ്ക്കുട്ടിയിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ കമിതാക്കളന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചു.' നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഇളവൻ നാസറിന്റെ ഭാര്യ അമൽ (36) സമീപത്തെ കടയിൽ ഫർണിച്ചർ നിർമാണത്തിന് മരപ്പണി നടത്തുന്ന പെരിങ്ങാട്ടേൽ ബെന്നി (45) എന്നിവരാണ് മരിച്ചത്. നാസറിന്റെ വീട്ടിൽ വെള്ളിയാഴ്ച പകൽ ഒന്നേ കാലോടെയാണ് സംഭവം. ബൈക്കിൽ എത്തിയ ബെന്നി ദേഹത്ത് തോട്ട കെട്ടി വച്ച് നാസറിന്റെ വീട്ടിലേക്ക് ഓടിക്കയറി അമലിനെ ചേർത്തു പിടിച്ച് തോട്ടക്ക് തീ കൊളുത്തിയെന്നാണ് സംശയിക്കുന്നത്.

ഉഗ്രസ്ഫോടനത്തിൽ ഇരുവരുടെയും ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. അമലിന് മൂന്ന് മക്കളുണ്ട്. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ഭർത്താവ് നാസർ നായ്ക്കുട്ടി ടൗണിൽ അക്ഷയ സെന്റർ നടത്തിവരികയാണ്.സംഭവ സമയം നാസർ വീടിന് 50 മീറ്റർ അകലെയുള്ള പള്ളിയിലായിരുന്നു. മരിച്ച ബെന്നിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ബത്തേരി പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top