കണ്ണൂർ> തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തി 166ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ഒമ്പതു മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.
അബ്ദുൾസലാം, മർഷദ്, കെ പി ഉനിയാസ്, കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ പി സാദിഖ്, ഷമൽ, മുബഷീർ എന്നിവർക്കെതിരെയാണ് ഐപിസി 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരം കേസ്. ഇവരിൽ ആദ്യ മൂന്നു പേർ രണ്ടു വീതവും മറ്റ് ആറുപേർ ഓരോന്നും കള്ളവോട്ടു ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വളപട്ടണം സിഐ വി വി മനോജിനാണ് അന്വേഷണ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..