11 October Friday

ചൂണ്ട ഇടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തൃശൂർ > ചൂണ്ട ഇടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി. കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻറെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി. ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെയാണ് ഇയാളെ കാണാതായത്.

നാവികസേന കോസ്റ്റ് ഗാർഡ് ഫയർഫോഴ്സ് തുടർച്ചയായി  റിയാസിനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയിരുന്നു. കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ബന്ധുക്കളെത്തി മൃതദേഹം മുഹമ്മദ് റിയാസി‌ന്റെത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മുഹമ്മദ് റിയാസിൻറെ മൃതദേഹം തൃശൂ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top