Deshabhimani

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 10:53 PM | 0 min read

കാസർകോട്  > മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായി കടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ കാസർകോട് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം രക്ഷപ്പെടുത്തി. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി പോയ കപ്പിത്താൻ എന്ന വഞ്ചിയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 :30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപെട്ടത്.

കാസർകോട് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി വി പ്രീതയുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് വകുപ്പിൻ്റെ മറൈൻ റെസ്ക്യൂ യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ് സി പി ഓ വിനോദ് കുമാർ , സി പി ഒ സുകേഷ്, റെസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home