18 September Wednesday

തൃശൂര്‍ കയ്പമംഗലത്ത് അജ്ഞാത ബോട്ടുകള്‍; ആശങ്ക വേണ്ടെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

കയ്‌പമംഗലം> തൃശൂര്‍ കയ്പമംഗലം കുരീപ്പുഴയില്‍ അജ്ഞാത ബോട്ടുകള്‍ രണ്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയകരമായ നിലയില്‍ ബോട്ടുകള്‍ കണ്ടതോടെ തീരദേശ സംരക്ഷണ സമിതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരദേശം. ബോട്ടുകള്‍ ചാവക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ചാവക്കാട് പൊലീസ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയാണ്

 


പ്രധാന വാർത്തകൾ
 Top