18 September Wednesday

ബി എം കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

തിരുവനന്തപുരം> ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി എം കുട്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരൂരില്‍ ജനിച്ച് പില്‍ക്കാലത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയ അദ്ദേഹം പാക് രാഷ്‌ട്രീയത്തില്‍ പ്രമുഖനായി വളര്‍ന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സമാധാനത്തിനുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ നേതാവായിരുന്നു.

 പാകിസ്ഥാനിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും പ്രധാന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്ത  ബി എം കുട്ടി എന്നും കേരളവുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചിച്ചു

 


പ്രധാന വാർത്തകൾ
 Top