02 August Monday

തൃശ്ശൂർ മുള്ളൂർക്കര ക്വാറിയിൽ വൻ സ്‌ഫോടനം; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

തൃശ്ശൂൾ > മുള്ളൂർക്കര ആറ്റൂർ വാഴക്കോട്‌ ക്വാറിയിൽ  സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒന്നര വർഷമായി പൂട്ടി കിടന്ന ക്വാറിയിലായിരുന്നു അപകടം. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.

പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു. മരണ പെട്ടയാളുടെയും, പരിേക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top