തിരുവനന്തപുരത്ത് ടിഫിൻ സെന്ററിലെ ഉഴുന്നുവടയിൽ ബ്ലേഡ്

തിരുവനന്തപുരം > തിരുവനന്തപുരം വെൺപാലവട്ടത്ത് ഉഴുന്നുവടയിൽ നിന്നും ബ്ലേഡ് കണ്ടെത്തിയതായി പരാതി. വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് ലഭിച്ചത്.
ഉഴുന്നുവട വാങ്ങി കഴിക്കുന്നതിനിടെ പെൺകുട്ടിയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് കടയിൽ പൊലീസും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തി. ബ്ലേഡിന്റെ ഒരു ഭാഗം മറ്റൊരു വടയില്‍ നിന്നും കിട്ടിയതായി കൗണ്‍സിലര്‍ക്ക് പരാതി ലഭിച്ചു.
0 comments