14 November Thursday

ബ്ലാക്ക്‌മെയിൽ; നടിക്കെതിരെ പരാതിയുമായി ബാലചന്ദ്രമേനോൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കൊച്ചി> ബ്ലാക്ക്‌മെയിൽ ചെയ്‌തുവെന്നാരോപിച്ച്‌ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ പീഡനപരാതി നൽകിയ നടിക്കെതിരെയാണ്‌ പരാതി.

മൂന്നു ലൈംഗികാരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്ന്‌ ഫോണിലൂടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് കുറിപ്പിട്ടു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ഇവർ ഗുരുതര ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top