22 October Tuesday

88 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

പാലക്കാട്> ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 88 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍. വേങ്ങര താഴെ അങ്ങാടി അമ്പലവന്‍കുന്ന് അബ്ദുള്‍ അസീസ് (29), അഞ്ചുപറമ്പ് മണിത്തൊടി വീട്ടില്‍ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്.
|
ഞായറാഴ്ച പകല്‍ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ നടത്തിയ ഓണക്കാല പരിശോധനക്കിടയിലാണ് പിടിയിലാവുന്നത്. ചെന്നൈയില്‍നിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു പണം കൊണ്ടുപോവുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.

 ഇവര്‍ ചെന്നൈയില്‍നിന്ന് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി പാലക്കാടെത്തി സീറ്റിനായി എസ്ടു കോച്ചില്‍ കയറി. സംശയം തോന്നി റെയില്‍വേ പൊലീസ് പരിശോധിച്ചപ്പോള്‍ ഇരുബാഗുകളില്‍ 44 ലക്ഷം രൂപവീതം സൂക്ഷിച്ച നിലയിലായിരുന്നു.

 എസ്ഐമാരായ രമേഷ് കുമാര്‍, എം സുനില്‍, സീനിയര്‍ സിപിഒ ജോസഫ്, സിപിഒമാരായ സിറാജുദീന്‍, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

 


പ്രധാന വാർത്തകൾ
 Top