24 October Thursday

വീണ്ടും ബ്ലാക്ക്‌മെയിലിംഗ്‌ തട്ടിപ്പ് : സ്ത്രീയടക്കം നാലുപേര്‍ സെന്‍ട്രല്‍ പോലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കൊച്ചി> നഗരത്തെ ഞെട്ടിച്ച ബ്ലാക്ക്‌മെയിലിംഗിനുശഷം അതേ മോഡല്‍ തട്ടിപ്പ് വീണ്ടും. വിദേശത്തെ  പ്രമുഖ വ്യവസായിയാണ് ഹണി ലേഡി ഓപ്പറേഷന്‍ തട്ടിപ്പ് സംഘത്തില്‍ കുടുങ്ങിയത്.

തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ കണ്ണൂര്‍ പയ്യന്നൂരിലുള്ള  മകന്‍  സവാദ്(25) താണ്. എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടില്‍ വര്‍ഗീസിന്റെ  മകള്‍  മേരി വര്‍ഗീസ്(26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പുല്‍ക്കൂല്‍  വീട്ടില്‍ മുഹമ്മദ് മകന്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പില്‍ വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ 27 വയസ്സുള്ള മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍
     
ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍ പെടുത്തുന്നത്. ഖത്തറിലുള്ള മലയാളികളായ വ്യവസായികളാണ് ചതിയില്‍ പെടുന്നത്. പ്രതിയായ മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി വ്യവസായിക്ക്‌
 സന്ദേശം അയച്ചിരുന്നു

അതിന് മറുപടി നല്‍കിയ വ്യവസായി പ്രതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനുമുമ്പുതന്നെ വീട്ടിലെ റൂമില്‍ മുഖ്യ സൂത്രധാരനായ സവാദ് ക്യാമറ  സജ്ജമാക്കി വച്ചിരുന്നു.

 റൂമിലെത്തിയ വ്യവസായിയെ, പ്രതിയുടെ കൂടെ നിര്‍ത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ അയക്കുകയും പണം നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.

 50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിവരം ഒരു സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പൊലീസ് ഖത്തറില്‍  നടത്തിയ അന്വേഷണത്തില്‍  റൂമിനെ സംബന്ധിച്ച് അന്വേഷിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു
 
പ്രതികള്‍  ആവശ്യപ്പെട്ടതനുസരിച്ചു പരാതിക്കാരന്‍ പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.. പരാതിക്കാരന്‍ പണം അയച്ച ബാങ്കിന്റെ വിവരങ്ങള്‍  കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലീസ് മനസ്സിലാക്കി.

 പ്രദേശത്ത് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്പര്‍ മനസിലാക്കി പോലീസ് പിന്തുടര്‍ന്നു. തുടര്‍ന്ന് മടിക്കേരിയില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തു.  ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍  പ്രതികളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി നായര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ എസ് ടി അരുള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ എം ഷാജി, അനീഷ്, ഒ എം ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 


പ്രധാന വാർത്തകൾ
 Top