29 February Saturday

കണ്ണൂരിൽ നിവിൻപോളിയുടെ ലൊക്കേഷനിൽനിന്ന്‌ ബിജെപിക്കാർ പൊറോട്ടയും കോഴിയിറച്ചിയും മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

മട്ടന്നൂർ > ഷൂട്ടിങ്‌ ലൊക്കേഷനിൽനിന്ന‌് പൊറോട്ടയും കോഴിയിറച്ചിയും  ബിജെപിക്കാർ കവർന്നു. ഭക്ഷണവുമായി  കടന്നുകളഞ്ഞവരെ സിനിമാ പ്രവർത്തകർ പിടികൂടിയപ്പോൾ യുവാവിനെ ആക്രമിച്ച‌് പരിക്കേൽപ്പിച്ചു. നിവിൻപോളി നായകനായുള്ള ‘പടവെട്ട‌്’ സിനിമയുടെ കാഞ്ഞിലേരിയിലെ  ലൊക്കേഷനിലാണ‌് സംഭവം. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമടക്കം 80 പേർക്കുള്ള ഭക്ഷണമാണ‌് കഴിഞ്ഞദിവസം രാത്രി പത്തോടെ കാറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടുപോയത‌്.

ഭക്ഷണം കാണാതായതിനെ തുടർന്ന‌് ചിത്രീകരണ സഹായികൾ അന്വേഷിച്ചപ്പോൾ സമീപത്തെ പറമ്പിൽ  യുവാക്കൾ പൊറോട്ടയും കോഴിയിറച്ചിയും കഴിക്കുന്നത‌് കണ്ടു. ഇത‌് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അമൽ എന്ന യുവാവിനെ സംഘം മർദിച്ചു. തുടർന്ന‌് പൊലീസ‌് സ്ഥലത്തെത്തിയതോടെയാണ‌് സംഘം പിന്മാറിയത‌്. ഇവർക്കെതെിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കാഞ്ഞിലേരി സ്വദേശികളാണിവർ. ആക്രമണത്തിൽ പരിക്കേറ്റ അമൽ കൂത്തുപറമ്പ‌് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

പ്രധാന വാർത്തകൾ
 Top