03 April Friday

അതിരപ്പിള്ളിയിൽ ആർഎസ്എസുകാരനെ കൊന്ന കേസിൽ ബിജെപിക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

ഗിരീഷ്

ചാലക്കുടി > അതിരപ്പിള്ളിയിൽ ആർഎസ്എസ് പ്രവർത്തകനെ  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. കണ്ണൻകുഴി  ഏറൻവീട്ടിൽ ജിനീഷ്  (ഗിരീഷ്–- 32)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ 1.15നാണ്  താളത്തുപറമ്പിൽ പ്രദീപി(39)നെ  കണ്ണൻകുഴി പാലത്തിൻ സമീപം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ജിനീഷിനെ പുഴയുടെ തുരുത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കണ്ണൻകുഴിയിലെ ജലനിധി പമ്പിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടവരും സഞ്ചാരികളും ഇവിടെ മാലിന്യം തളളുകയും ചെയ്തിരുന്നു. 
 
പമ്പ് ഓപ്പറേറ്ററും ജലനിധി സെക്രട്ടറിയുമായ കൊല്ലപ്പെട്ട പ്രദീപും പ്രസിഡന്റ് സ്വാമിനാഥനും മാലിന്യം തള്ളുന്നത് തടഞ്ഞില്ലെന്നും പണം കൈപറ്റി അനധികൃതമായി സൗകര്യങ്ങൾ ചെയ്ത് കൊടുത്തുവെന്നും  ജിനേഷ് കുപ്രാചരണം നടത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ  പ്രദീപും സ്വാമിനാഥനുമായി  ജിനീഷ് വ്യാഴാഴ്ച രാത്രി വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.  പമ്പിങ് കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ  ബൈക്കിൽ മടങ്ങുകയായിരുന്ന പ്രദീപിനെ പാലത്തിന് സമീപം തടഞ്ഞുനിർത്തി വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പുഴ കടന്ന് തുരുത്തിലേക്ക്‌  രക്ഷപ്പെട്ടു.  തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top