04 November Monday
ദളിത്–- ആദിവാസി മഹാസഖ്യം സമ്മേളനം

ബിജെപിയുടേത്‌ ദളിത്,
പിന്നാക്കവിരുദ്ധ നിലപാട്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ആലുവ
ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിനുപിന്നിൽ ബിജെപിയുടെ ദളിത്, പിന്നാക്കവിരുദ്ധ നിലപാടാണെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ പറഞ്ഞു.

ദളിത്–- ആദിവാസി മഹാസഖ്യം സംസ്ഥാന പ്രതിനിധി സമ്മേളനം ആലുവ അദ്വൈത ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ദളിത്, പിന്നാക്ക സമുദായാംഗങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ ശേഖരിച്ചിട്ടില്ല. ജാതി സെൻസസ് നടത്തിയാൽ അടിസ്ഥാനജനത അനുഭവിക്കുന്ന വിവേചനത്തിന്റെ വ്യാപ്തി പുറത്തറിയുമെന്ന ഭയം കേന്ദ്രത്തിനുണ്ടെന്നും കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറികൂടിയായ പി രാമഭദ്രൻ പറഞ്ഞു.

ദളിത്–-ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശേരി അധ്യക്ഷനായി. കെ രവികുമാർ, ഡോ. കല്ലറ പ്രശാന്ത്, പട്ടംതുരുത്ത് ബാബു, വി കെ ഗോപി, അഡ്വ. വി ആർ രാജു, രാജൻ വെമ്പിളി, ജോസ് ആച്ചിക്കൽ, ഒ സുധാമണി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top