26 February Wednesday

ബിജെപിയുടെ വിശദീകരണയോഗം; കുറ്റ്യാടിയില്‍ കടകളടച്ച് നാട്ടുകാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ബിജെപി പൊതുയോഗം ബഹിഷ്‌കരിച്ച് വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിച്ചപ്പോൾ

കുറ്റ്യാടി >  മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ബിജെപി നടത്തിയ പൊതുയോഗം ബഹിഷ്‌കരിച്ച് കുറ്റ്യാടിയിലെ വ്യാപാരികള്‍. തിങ്കളാഴ്ച്ച വൈകുന്നേരമാണ് ബിജെപി ദേശ രക്ഷാ മാര്‍ച്ച് എന്ന പരിപാടി കുറ്റ്യാടിയില്‍ സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുന്‍പേ വ്യാപാരികള്‍ കടകളടക്കുകയും നാട്ടുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു.

ബിജെപി നേതാവ് എംടി രമേശായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ആലപ്പുഴയിലെ വളഞ്ഞവഴിയിലും ബിജെപി യോഗം നടക്കാനിരിക്കെ ഇത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top