28 January Tuesday

സംഘ‌പരിവാർ കലങ്ങുന്നു: വി മുരളീധരന് എതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട പ്രചാരകനെ ആർഎസ‌്എസ‌് പുറത്താക്കി

ഇ എസ‌് സുഭാഷ‌്Updated: Monday Jul 1, 2019

കൊച്ചി> സംഘ‌പരിവാറിനകത്തെ ഗ്രൂപ്പ‌് പോര‌് മുറുകുന്നതിനിടെ കേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്രമന്ത്രി നിധിൻ ഗഡ‌്ഗരിക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ പ്രചാരകനെ ആർഎസ‌്എസ‌് പുറത്താക്കി.  ആർഎസ‌്എസ‌് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ വികാസ കേന്ദ്രം പ്രവർത്തകനായ വടകര സ്വദേശി ശരത‌് എടത്തിലിനെയാണ‌് പുറത്താക്കിയത‌്.  കേന്ദ്രമന്ത്രിയായ ശേഷം വി മുരളീധരൻ കോഴിക്കോട‌് വെച്ച‌് ഒരു പ്രമുഖ മലയാള‌ പത്രത്തെ കേരളത്തിന്റെ മനസ്സാക്ഷി എന്ന‌് പുകഴ‌്ത്തി സംസാരിച്ചിരുന്നു.  മീശ നോവൽ പ്രസിദ്ധീകരിച്ച സ‌്ഥാപനത്തെ പുകഴ്‌ത്തിയതിന‌് എതിരായിരുന്നു ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്.

എന്നാൽ സമാന രീതിയിൽ പോസ‌്റ്റിട്ട ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ‌്  കെ പി ശശികലക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ആർഎസ‌്എസിലെ പ്രബലമായ ഗ്രൂപ്പിനോടൊപ്പമാണ‌് ശശികല.  നിധിൻഗഡ‌്ഗിരി കേരളത്തിൽ വന്ന‌് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച‌് ആതിഥ്യം സ്വീകരിച്ചതിന‌് എതിരായിരുന്നു ശരത‌് എടത്തിലിന്റെ മറ്റൊരു പോസ‌്റ്റ‌്.

ആർഎസ‌്എസിലെ ഒരു വിഭാഗത്തിന‌് സ്വീകാര്യനല്ലാത്ത വി മുരളിധരനെ കേന്ദ്രമന്ത്രിസഭയിലെടുത്തിലുള്ള അസംതൃപ‌്തിയായിരുന്നു ശശികല ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പോസ‌്റ്റ‌്. വി മുരളീധരനെ രാജ്യസഭാംഗമാക്കിയത‌് സംസ‌്ഥാന ആർഎസ‌്എസ‌്–-ബിജെപി നേതൃത്വം അറിഞ്ഞത‌് ചാനൽ വാർത്തകളിലൂടെയായിരുന്നു. വി മുരളിധരനെ  കേന്ദ്രമന്ത്രിയാക്കിയതാണ‌് സംസ്ഥാന ആർഎസ‌്എസ‌്–-ബിജെപി നേതൃത്വത്തെ നാണംകെടുത്തിയ സംഭവം.  കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന‌് പറഞ്ഞാണ‌് മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക‌് രണ്ട‌് ദിവസം മുമ്പ‌് തന്നെ കുമ്മനം രാജശേഖരനെ ഡൽഹിയിൽ എത്തിച്ച‌്  കാത്തിരിപ്പ‌് നടത്തിയത‌്.

എന്നാൽ  സംസ്ഥാന ആർഎസ‌്എസിനെ അറിയിക്കുകപോലും ചെയ്യാതെയാണ‌് മുരളീധരനെ മന്ത്രിയാക്കിയത‌്.  ഇതോടെ കൂടുതൽ നാണകേടായി കേരളത്തിൽ തിരിച്ചെത്തിയ ആർഎ‌സ‌്എസ‌് ബിജെപിയിലെ മുരളീധര വിരുദ്ധ ഗ്രൂപ്പുകളായ പി കെ കൃഷ‌്ണദാസ‌് പക്ഷവും പി എസ‌് ശ്രീധരൻപിളള പക്ഷവുമായി ചേർന്ന‌് കരുക്കൾ നീക്കുകയാണ‌്. വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മുരളിധര പക്ഷത്തിന് എതിരെ സംയുക്തമായി നിങ്ങാൻ എല്ലാ ഗ്രൂപ്പുകളും തീരുമാനിച്ചിരിക്കയാണ്. മുരളീധരപക്ഷം സംഘടന പിടിച്ചാൽ കെ സുരേന്ദ്രനാവും പ്രസിഡന്റാവുക. ഇത് മുരളീവീരുദ്ധ ഗ്രൂപ്പുകാർക്ക‌് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.

വി മുരളിധരൻ മന്ത്രിയായത് മുതൽ സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളെല്ലാം  അസ്വസ്ഥരും നിസ്സംഗരുമാണ‌്. മന്ത്രി സ്ഥാനവും കേന്ദ്രത്തിലെ സ്വാധിനവും ഉപയോഗിച്ച് മുരളീധരൻ കേരളത്തിലെ ബിജെപി പിടിച്ചെടുക്കമോ എന്ന് ആർഎസ‌്എസ‌്  ഭയപ്പെടുന്നു. കുമ്മനത്തെ മന്ത്രിയാക്കി മുരളീധരന് തടയിടാമെന്നാണ് കരുതിയത്. ഇത് നടക്കാതെ വന്നതോടെ വിറളി പിടിച്ച ആർഎസ‌്എസ‌്  എല്ലാ ഗ്രൂപ്പുകാരെയും യോജിപ്പിച്ച് മുരളീധരന് എതിരെ പടയൊരുക്കം നടത്തുകയാണ്.

അതിനിടെ ബിജെപിയിലെ ആർഎസ‌്എസ‌് നോമിനിയായ സംഘടന സെക്രട്ടറി എം ഗണേഷിനെ മാറ്റാനും നീക്കമുണ്ട‌്. ഗണേഷ‌് ശ്രീധരൻപിള്ള പക്ഷത്തേക്ക‌് കാലുമാറിയതാണ‌് ആർഎസ‌്എസ‌ിന‌് അനഭിമതനാക്കിയത‌്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാപിച്ച ആർഎ‌സ‌്എസിന്റെ ചിന്തൻ ബൈഠക്കിൽ ഗണേഷിനെതിരെ വിമർശനം ഉയർന്നിരുന്നു.  ഗണേഷിന‌് പുറമെ സഹ സംഘടന സെക്രട്ടറി കെ സുഭാഷുമാണ‌് ആർഎസ‌്എസ‌് നോമിനികളായി ബിജെപി ഭാരവാഹികളായി ഉള്ളത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top