29 February Saturday

ബിജെപി പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം; ആറ് ആർഎസ്എസ്സുകാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കുററ്യാടി > പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി കുറ്റ്യാടിയിൽ നടത്തിയ പ്രകടനത്തിൽ മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യം വിളിച്ചതിനും, വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തിൽ പ്രസംഗിച്ചതിനും ആറ് ആർഎസ്എസ്, ബിജെപിക്കാരെ കുറ്റ്യാടി പൊലീസ്സ് അറസ്റ്റു ചെയ്‌തു.

പാലേരി കവറുള്ള കണ്ടിയിൽ സുധീശൻ (42) ഊരത്ത് സ്വദേശികളായ ഒന്തത്ത് പൊയിൽ ഒ പി മഹേഷ് ,പാറക്കെട്ടിൽ നിധിൻ, പുത്തൻപുരയിൽ പി സി ലിനീഷ്, നി ട്ടൂർ കോട്ടേമ്മൽ പി കെ ബിനീഷ്, വേളം ചെരിഞ്ഞ പുറത്ത് മോഹനൻ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.മത സ്പർദ്ദ ഉളവാക്കുന്ന രീതിയിൽ പ്രകടനം നടത്തിയവർക്കെതിരെ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റി കുറ്റ്യാടി പോലീസ്സിൽ പരാതി നൽകിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top