15 December Sunday

മുസ്ലിംലീഗ‌് സ്ഥാപകന്റെ ചെറുമകൻ ബിജെപിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

മലപ്പുറം
മുസ്ലിംലീഗ‌് സ്ഥാപകൻ സയ്യിദ‌് അബ്ദുറഹിമാൻ ബാഫഖി  തങ്ങളുടെ ചെറുമകൻ  സയ്യിദ‌് താഹ ബാഫഖി തങ്ങൾ ബിജെപിയിലേക്ക‌്. ഈ മാസാം അവസാനം ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിക്കും.കേന്ദ്ര സർക്കാരിലൂടെ ന്യൂനപക്ഷങ്ങൾക്ക‌് സഹായം നൽകാനാണ‌് ബിജെപിയിൽ ചേരുന്നതെന്ന‌് താഹ ബാഫഖി തങ്ങൾ പറഞ്ഞു.
 
സയ്യിദ‌് അബ്ദുറഹിമാൻ ബാഫഖി  തങ്ങളുടെ മകൻ സയ്യിദ‌് അബ്ദുൾഖാദർ ബാഫഖി തങ്ങളുടെ മകനാണ‌് ഇദ്ദേഹം.നിലവിൽ സയ്യദ‌് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ട്രസ‌്റ്റ‌് ചെയർമാനാണ‌് താഹ ബാഫഖി. ബിജെപി നേതാക്കളായ പി കെ കൃഷ‌്ണദാസ‌്, എം ടി രമേശ‌് എന്നിവരുമായി താഹ ചർച്ചനടത്തി.


പ്രധാന വാർത്തകൾ
 Top