16 September Monday

പൊതുപരിപാടിക്കിടെ കനകദുർഗയെ ബിജെപിക്കാർ തടഞ്ഞു; പൊലീസ‌് ലാത്തി വീശി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

വരന്തരപ്പിള്ളി> ശബരിമല ദർശനം നടത്തിയ കനകദുർഗയെ ബിജെപിക്കാർ പൊതുപരിപാടിക്കിടെ തടഞ്ഞു. സുരക്ഷക്കെത്തിയ പൊലീസിനെ ആക്രമിച്ചു. തുടർന്ന‌് പൊലീസ‌് ലാത്തിവീശി. അക്രമം നടത്തിയ 9 ബിജെപി പ്രവർത്തകരെ അറസ‌്റ്റ‌് ചെയ‌്തു. അക്രമത്തിൽ സിഐ ക്കെും രണ്ട‌് പൊലീസുകാർക്കും പരിക്കു പറ്റി. ‘എഴുത്തുപുര' വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാം വാർഷിക യോഗത്തിൽ പങ്കെടുക്കാനായി നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ എത്തിയപ്പോഴാണ‌് തടഞ്ഞത്.

ശബരിമലയിൽ ആചാരലംഘനത്തിന് നേതൃത്വം നൽകി എന്ന പേരിൽ തിരിച്ചുപോകണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ഞായറാഴ്ച ഉച്ചയ‌്ക്ക‌് രണ്ട് പൊലീസുകാരോടൊപ്പം സ്വകാര്യ ബസിലാണ് കനകദുർഗ നന്തിപുലത്തെത്തിയത‌്.  അക്രമികളിൽ നിന്ന‌് കനകദുർഗയെ രക്ഷിക്കാൻ എത്തിയ പൊലീസിനെ ആക്രമിക്കാൻ മുതിർന്നതോടെയാണ‌് പൊലീസ്  ലാത്തി വീശിയത‌്. വരന്തരപ്പിളളി സി ഐ എ ജയകൃഷ്ണൻ, സിപിഒമാരായ  അജി,   റീമ റാഫേൽ എന്നിവർക്കാണ‌്  പരിക്കേറ്റത‌്. ഇവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പിടിക്കപ്പറമ്പ് എടപ്പറമ്പിൽ രാജേഷ് (35), നന്തിപുലം ചിറ്റിയാൻ വീട്ടിൽ അഖിൽ (27), വേലൂപ്പാടം മൂലവളപ്പിൽ  ജിതിൻ (21), നന്തിപുലം ചിറ്റത്തുകാട്ടിൽ രാജീവ്‌ (37),  എടാട്ട് വീട്ടിൽ സുരേഷ് (49), പഞ്ചായത്ത്‌ അംഗം  മാഞ്ഞൂർ വെട്ടിയാട്ടിൽ അരുൺ (33), മുപ്ലിയം ഉപ്പുഴി അമ്പാടത്ത്   സജീവൻ (45), നന്തിപുലം തൃക്കാശേരി   രമേശൻ (43), എടപ്പറമ്പിൽ   അശോകൻ (50) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top