05 August Thursday

കുഴല്‍പ്പണം: അന്വേഷകസംഘത്തെ അധിക്ഷേപിച്ച് ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

തൃശൂര്‍> തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍  കുഴല്‍പ്പണം കടത്തിയ കേസില്‍ അന്വേഷകസംഘത്തെ അധിക്ഷേപിച്ച് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ്  എ എന്‍ രാധാകൃഷ്ണനാണ്  തൃശൂരില്‍  വാര്‍ത്താസമ്മേളനത്തിനിടെ  പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചത്
.  
കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസ് സൂപ്രണ്ട്  സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണെന്നായിരുന്നു ആക്ഷേപം. ഡിവൈഎസ്പി വി കെ രാജു സിപിഐ എം ഫ്രാക്ഷനിലെ അംഗമാണെന്നും ഇവര്‍ വാദിയെ പ്രതിയാക്കുകയാണെന്നും ആക്ഷേപിച്ചു.ധര്‍മരാജന്‍ ഫോണില്‍ വിളിച്ച നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്.  എന്നാല്‍ സോളാര്‍ കേസില്‍ സരിത വെളിപ്പെടുത്തിയ  പേരുകാര്‍ നിയമസഭയിലുണ്ട്
 അവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നില്ല.

ബിജെപിയെ തകര്‍ക്കാനുള്ള  ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയന്‍  മാറിയതായും മാധ്യമപ്രവര്‍ത്തകര്‍ പി ആര്‍ വര്‍ക്ക് നടത്തി ബിജെപിയെ വേട്ടയാടുകയാണെന്നും  അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ പത്തുമുതല്‍ പ്രക്ഷോഭം നടത്തും.
 ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top