27 September Monday

തെരഞ്ഞെടുപ്പില്‍ ഒന്‍പത് ജില്ലകളില്‍ ബിജെപി കുഴല്‍പ്പണം ഇറക്കിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

തൃശൂര്‍ > നിയമസഭാ തെരെഞ്ഞടുപ്പില്‍ ഒമ്പത് ജില്ലകളില്‍ ബിജെപി ഹവാല പണമിറക്കിയതായി വീണ്ടും കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്. കൊടകര  കുഴല്‍പ്പണക്കേസില്‍ കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്താണ് വിശദമായ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.  ഇതില്‍ പണം ബിജെപിയുടേതാണെന്ന്  സ്ഥിരീകരിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുന്നു. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി.

അതേ സമയം ഇത്തവണയും  പണത്തിന്റെ ഉറവിടം കാണിക്കാന്‍ ധര്‍മ്മരാജനായില്ല.പണം ബിജെപിയുടേതെന്നും പര പ്രേരണ മൂലമാണ് ധര്‍മ്മരാജന്റെ ഹര്‍ജിയെന്നും റിപ്പോര്‍ട്ട് .. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണന്‍ ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top