24 August Saturday

കോട്ടയം തിരുവാര്‍പ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത് യുഡിഎഫ്-എന്‍ഡിഎ സഖ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കോട്ടയം > കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ മൊര്‍കാട് ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിട്ടത് യുഡിഎഫ്-എന്‍ഡിഎ സഖ്യം. യുഡിഎഫ്-എന്‍ഡിഎ സഖ്യ സ്ഥാനാര്‍ത്ഥി മായാ മുരളി 697 വോട്ട് നേടി വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐ എമ്മിലെ രജനി സന്തോഷിന് 382 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ബിഡിജെഎസ് രണ്ടാംസ്ഥാനത്ത് എത്തിയ വാര്‍ഡിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ  കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്.

കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എട്ടു വോട്ടിനാണ് ജയിച്ചത്. 400 വോട്ട് നേടിയ ബിഡിജെഎസ് രണ്ടാം സ്ഥാനത്തെത്തി. 108 വോട്ടുമാത്രം നേടിയ കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാര്‍ഡ് അടങ്ങുന്ന ബൂത്തില്‍ 190 വോട്ട് എന്‍ഡിഎ നേടിയിരുന്നു.

ഇവിടെയാണ് സ്വന്തം സ്ഥാനാര്‍ഥിയെപോലും നിര്‍ത്താതെ ബിജെപിയും ബിഡിജെഎസും കോണ്‍ഗ്രസിന് ഏകപക്ഷിയമായി പിന്തുണ നല്‍കിയത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top