13 December Friday

അനിലിന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക; ഇനി ഒപ്പം സിനിമ ചെയ്യില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

കൊച്ചി> അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണന്‍. കൊച്ചിയില്‍ ഫെഫ്‌ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്‌ക അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി.

'അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്.മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്‌ക ഇരുപക്ഷവും ചേരുന്നില്ല, ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു'; ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്.അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, അനിലിന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരുന്നു ബിനീഷന്റെ മറുപടി. ബിനീഷുമായി സഹകരക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അനിലും വ്യക്തമാക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top