Deshabhimani

മറിഞ്ഞ ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 11:30 AM | 0 min read

തൃശൂർ > തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ആണ് സംഭവം. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ വച്ച് വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ  തീപിടിക്കുകയായിരുന്നു.

ഷോർട് സർക്യൂട്ട് മൂലം തീപ്പൊരി ഉണ്ടാകുകയും ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിലേക്ക് തീ പടരുകയുമായിരുന്നു. തീ പിടിത്തത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.



deshabhimani section

Related News

0 comments
Sort by

Home