12 November Tuesday

മകന്‍റെ നൂലുകെട്ടിന് ഡയപ്പർ വാങ്ങാന്‍ പോയി; ബൈക്കപകടത്തില്‍ യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കൊച്ചി> കുഞ്ഞിന്റെ നൂൽ കെട്ട്‌ ചടങ്ങ്‌ ദിനത്തിലുണ്ടായ അപകടത്തിൽ യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം. കാസർകോട്‌ തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര കസ്‌തൂർബാനഗറിലെ മീനാക്ഷി (21) എന്നിവരാണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ 12.30ന്‌ തേവരലൂർദ്‌ മാതാപള്ളിക്ക്‌ എതിർവശമായിരുന്നു അപകടം.

സൂഫിയാന്റെ കുഞ്ഞിനായി പാംബർ വാങ്ങാൻ ഇറങ്ങിയതായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തൂണിൽ ഇടിക്കുകയും റോഡിലേക്ക്‌ വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. ഇടിച്ച ബൈക്ക്‌ സമീപത്ത്‌ പാർക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളിലേക്കാണ്‌ വീണത്‌. സൂഫിയാന്റെ സുഹൃത്തിന്റേതായിരുന്നു ബൈക്ക്‌. ആഷിഖാണ്‌ സൂഫിയാന്റെ പിതാവ്‌. ഭാര്യ: മാളവിക. മീനാക്ഷിയുടെ അച്ഛൻ രാജു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top