22 October Tuesday

മാർ ഇവാനിയോസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ബൈക്കപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

തിരുവനന്തപുരം >  മാർ ഇവാനിയോസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ബൈക്കപകടത്തിൽ മരിച്ചു.  അവസാന വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ ഹവീന്ത കുമാർ (21) ആണ് മരിച്ചത്‌.

  വ്യാഴാഴ്ച പുലർച്ചെ 2ന്‌ ഇലക്ഷൻ പ്രചരണം കഴിഞ്ഞ് സുഹൃത്തിനെ മരുതൂരിലെ വീട്ടിലാക്കി മടങ്ങുമ്പോൾ ബൈക്ക് തിരിക്കുന്നതിനിടെ എതിരെ വന്ന സൂപ്പർ ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. ഞാണ്ടൂർക്കോണം ആളിയിൽത്തറട്ട ശാരദാനിലയത്തിൽ ഹേമന്ത്കുമാറിന്റേയും വിജയകുമാരിയുടെയും മകനാണ് ഹവീന്ത് കുമാർ. ഹേമ സഹോദരിയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top