18 June Friday
100 ഓക്സിജൻ കിടക്കകളുമായി ചികിത്സ തുടങ്ങി

ഒരാഴ്ച കഴിഞ്ഞാൽ 1500 കിടക്ക , 130 ഡോക്ടർമാർ, 240 നേഴ്സുമാർ ; അമ്പലമുകൾ രാജ്യത്ത് ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

രാജ്യത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള താൽക്കാലിക കോവിഡ് ആശുപത്രി അമ്പലമുകൾ ബിപിസിഎല്ലിൽ തയ്യാറായപ്പോൾ


കൊച്ചി
രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഓക്‌സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രം അമ്പലമുകളിൽ പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ 100 ഓക്‌സിജൻ കിടക്കകളാണുള്ളത്‌. ഘട്ടംഘട്ടമായി എട്ടുദിവസത്തിനുശേഷം 1500 കിടക്കകളാക്കും. ഞായറാഴ്‌ച രാത്രിയോടെ ചികിത്സ തുടങ്ങി. നാവികസേനയുടെ സുരക്ഷാപരിശോധന പൂർത്തിയായശേഷമാണ്‌ ചികിത്സ ആരംഭിച്ചത്‌.

സംസ്ഥാന സർക്കാർ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താൽക്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. ബിപിസിഎല്ലിന്റെ ഓക്‌സിജൻ പ്ലാന്റിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ ഓക്‌സിജൻ ലഭ്യമാക്കും. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങളും ബിപിസിഎൽ സൗജന്യമായി നൽകും. 130 ഡോക്ടർമാർ, 240 നേഴ്സുമാർ ഉൾപ്പെടെ 480 പേർ ഇവിടെ സേവനത്തിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top