27 November Sunday

ജോഡോ യാത്രയുടെപേരിൽ കാസർകോട്ട്‌ സംഭാവനത്തട്ടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

തൃക്കരിപ്പൂർ> രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്രയുടെപേരിൽ കാസർകോട്ട്‌ സംഭാവനത്തട്ടിപ്പ്‌. ഡിസിസി പ്രസിഡന്റിന്റെ നാടായ പടന്നയിലുൾപ്പെടെയാണ്‌ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ രസീത്‌ നൽകി ലക്ഷങ്ങൾ പിരിച്ചത്. 1,000 മുതൽ പതിനായിരം രൂപവരെ പലരിൽനിന്നായി വാങ്ങിയിട്ടുണ്ട്‌. യാത്രയുടെ ചെലവിലേക്കാണ്‌ സംഭാവനയെന്ന്‌ വാക്കാൽ പറയുന്നതല്ലാതെ രസീതിലില്ല.

യാത്രയ്ക്ക് പണം പിരിക്കുന്നതിനുള്ള നേതാക്കളുടെ ചിത്രമുള്ള കൂപ്പൺ കീഴ്‌ഘടകങ്ങൾക്ക്‌ നൽകിയിട്ടുണ്ട്. ഇത് ഉപയോഗിക്കാതെയാണ് ഓട്ടോ–- ടാക്സി ഡ്രൈവേഴ്‌സ്‌ യൂണിയ(ഐഎൻടിയുസി)ന്റെ രസീത്‌ നൽകുന്നത്. ഡിസിസി സെക്രട്ടറിക്കെതിരെ പ്രവർത്തകർ ഉന്നതനേതൃത്വത്തിന്‌ പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top