14 July Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെഫിയുടെ സംഭാവന നാലുകോടി കടന്നു; 71,73000/ രൂപ കൂടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി മൂന്നാം ഗഡുവായി 71,73,000/ രൂപ കൈമാറി. ബെഫി ജനറൽ കൗൺസിൽ അംഗം ജോസ്.ടി.എബ്രഹാം, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ജി.പ്രശാന്ത്, തിരുവനന്തപുരം ജില്ലാ ട്രഷറർ നിഷാന്ത് എന്നിവർ ചേർന്നാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

നേരത്തെ കൈമാറിയ 3,35,50000/ രൂപ കൂടി ചേർത്ത് 4,07,23000/(നാലു കോടി ഏഴു ലക്ഷത്തി ഇരുപത്തിമൂവ്വായിരം ) രൂപയാണ് ബെഫി കോവിഡ്നിധിയിലേക്ക് ഇതുവരെ കൈമാറിയതെന്ന്‌ സംസ്ഥാന ജനറൽ സെകട്ട്രറി എസ്‌ എസ്‌ അനിൽ പറഞ്ഞു.. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സഹകരിച്ച എല്ലാ ബാങ്ക് ജീവനക്കാരെയും റിട്ടയർ ചെയ്തവരെയും ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.

 


പ്രധാന വാർത്തകൾ
 Top