ബേഡകം > മദ്രസയില്‍ വിദ്യാര്‍ത്ഥിനികളെ ശാരിരികമായിമായി പീഡിപ്പിച്ച പരാതിയില്‍ അധ്യാപകനെ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ബന്തിയോട് കൈയ്യാറിലെ രങ്കിനടുക്കയിലെ ഹംസയുടെ മകന് ഉബൈദുള്ള മുസ്ലിയാരെ (44)യാണ് ബേഡകം എസ് ഐ ടി ദാമോദരന്‍ അറസ്റ്റ് ചെയ്തത്.
കുട്ടിപാറ നൂറില്‍ ഹിദ മദ്രസക്ക് കീഴിലുള്ള സ്ഥാപനങ്ങളിലാണ് പീഡനം നടന്നത്. ഒരു മാസം മുന്‍പാണ് സംഭവം. ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതി യെ കോടതിയില്‍ ഹാജരാക്കി ഇന്നുച്ചയോടെ റിമാന്റ് ചെയ്തു.