04 August Tuesday

ബ്യൂട്ടീഷ്യന്റെ കൊലപാതകം: പ്രശാന്തിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കൊച്ചി> കൊല്ലത്ത് ബ്യൂട്ടീഷ്യനായിരുന്ന സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രശാന്തിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതി
കൂടുതല്‍ വാദത്തിനായി മാറ്റി.കൊല്ലം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രശാന്ത് ഹൈക്കോടതിയെ സമിപിച്ചത്.

മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും 60 ദിവസത്തിലധികമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണന്നും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയെ പാലക്കാട്ട് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

മാര്‍ച്ച് 20 നായിരുന്നു കൊലപാതകം. പ്രശാന്തിന്റെ ആദ്യ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top