17 August Saturday

ആലപ്പുഴയിൽ ബിഎംഎസ‌്, ബിഡിജെഎസ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

മങ്കൊമ്പ് > കൈനകരിയിൽ സിപിഐഎമ്മുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കാൻ തീരുമാനിച്ച ബിഡിജെഎസ്, ബിഎംഎസ് പ്രവർത്തകർക്കും കുടുബാംഗങ്ങൾക്കും സീകരണം നൽകി. ബിഡിജെഎസ്, ബിഎംഎസ് സംഘടനകളിൽ നിന്ന‌് രാജിവെച്ച‌് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 16 പേർക്കാണ് സ്വീകരണം.

ബിഡിജെഎസ് കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി സോണി മണിരഥൻ, വൈസ് പ്രസിഡന്റ് വിഷ‌്ണു, പി വേണു പാടകശേരി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഡിജെ എസ് സ്ഥാനാർഥിയായി മത്സരിച്ച ശ്യാംകുമാർ ഐക്കരത്തറ, അനിൽ എം  പനന്താനം, യുവജന വിഭാഗം പഞ്ചായത്ത് സെക്രട്ടി വിഷണു ബിനോയി, വൈസ് പ്രസിഡന്റ‌് വിഷ‌്ണു ഷാജി, പുഷ‌്പരാജൻ  കളത്തിൽ,  ബിഎംഎസ‌്–-ബിജെപി പ്രവർത്തകരായ വർഗീസ് ജോസഫ്,  സമീഷ്  കുട്ടിത്തറ, റജിമോൻ നൂറ്റമ്പതിൽച്ചിറ, റോയ‌്മോൻ നൂറ്റമ്പതിൽചിറ, രതീഷ് ചെമ്പുന്തറയിൽ, അനീഷ് അനീഷ് ഭവൻ, വിനീത് മംഗലശേരി, അനൂപ‌് ഐക്കരത്തറ, റോയി എന്നിവർക്കാണ് സ്വീകരണം നൽകിയത്. 
 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ‌്തു. എഡി കുഞ്ഞച്ചൻ അധ്യക്ഷനായി എസ് സുധി മോൻ, ജി അബ്ദുൾകലാം, ജിജോ പള്ളിയ‌്ക്കൽ, വി ടി വിജയപ്പൻ, ആർ വിജയൻ, കെ പി രാജീവ് എന്നിവർ സംസാരിച്ചു. പി ജി സനൽ കുമാർ സ്വാഗതം പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top